വനിതാ മതില്‍ പ്രചാരണത്തിന് ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ച് യു.പ്രതിഭ എംഎല്‍എ; പിഴയടപ്പിച്ച് പോലീസ്

single-img
1 January 2019

വനിതാ മതിലിന്റെ പ്രചരണാര്‍ഥം ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനു യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ കേസ്. ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പൊലീസ് സ്റ്റേഷനില്‍ രാവിലെയെത്തി പ്രതിഭ 100 രൂപ പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതില്‍ പ്രചാരണത്തിനായി വനിതകളുടെ സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്.

അതേസമയം, വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. കായംകുളം മണ്ഡലത്തിലെ ദേശീയപാതയില്‍ പത്ത് കിലോമീറ്റര്‍ ദൂരമുള്ള വനിതാ മതിലില്‍ അരലക്ഷം വനിതകള്‍ പങ്കെടുക്കും. ശബരിമല സത്രീപ്രവേശനം മാത്രമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്നും സ്ത്രീകളുടെ സുരക്ഷിതത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണന്നും എംഎല്‍എ പറഞ്ഞു.