ശക്തമായ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം: ചിത്രം വൈറല്‍

single-img
1 January 2019

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കുനുനുറയിലാണ് ഈ അത്യപൂര്‍വ കാഴ്ച. ഞായറാഴ്ച രാത്രിയില്‍ കുനുനുറയില്‍ ഒരു മണിക്കൂറില്‍ ഏഴു സെന്റീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മറ്റിടങ്ങളിലേക്ക് രക്ഷപെടാന്‍ തവളകള്‍ പെരുമ്പാമ്പിനെ ആശ്രയിക്കുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആന്‍ഡ്രൂ മോക്ക് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ കാന്‍ ടോഡ്(കരിമ്പന്‍ പോക്കാന്തവള) ഇനത്തില്‍പ്പെട്ട തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്. മോക്കിന്റെ പുരയിടത്തില്‍ പതിവായി എത്താറുള്ള ഏകദേശം 3.5 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പാണിത്. ഈ അത്യപൂര്‍വ നിമിഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.