വനിതാമതില്‍ പൊളിക്കാന്‍ വയലിനു തീയിട്ടു; സ്ത്രീകള്‍ക്ക് നേരെ കല്ലേറ്; സിപിഎം-ബിജെപി സംഘര്‍ഷം

single-img
1 January 2019

കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ ഒരു സംഘം കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

വനിതാ മതില്‍ തടയാനും ശ്രമം നടന്നു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. വനിതകള്‍ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും സി.പി.എം ആരോപിക്കുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.

അതേസമയം, 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും വിഎസും എത്തി.

പ്രധാന കേന്ദ്രങ്ങളിലെ സമാപനസമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് പ്രംസഗിച്ചു. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കൊല്ലത്ത് ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.