വനിതാ മതില്‍ അങ്ങ് ‘ലണ്ടന്‍ വരെ എത്തി’

single-img
1 January 2019

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിച്ച വനിതാമതിലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി മന്ദിരത്തിന് മുന്നില്‍ ശക്തമായ മനുഷ്യച്ചങ്ങല തീര്‍ത്തു.

ലണ്ടന്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസ് മന്ദിരത്തിനു മുന്നില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ വിവിധ ഭാഷക്കാര്‍ എല്ലാം മനുഷ്യച്ചങ്ങയില്‍ അണിചേര്‍ന്നു. അമ്പരപ്പിച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

കുഞ്ഞു കുട്ടികളടക്കം ഇരുനൂറോളം പേര്‍ വലിയ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചു പ്രകടനം നടത്തി. ‘ക്ഷേത്രത്തില്‍ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിനു ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു’ ‘ആര്‍ത്തവം ജീവനാണ്, കുറ്റമല്ല’ ‘സുപ്രീം കോടതി വിധി മാനിക്കുക’, ‘സ്ത്രീ പീഡനം അവസാനിപ്പിക്കുക’ തുടങ്ങിയ ബാനറുകളും, പ്ലക്കാര്‍ഡുകളുമായി ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു.