ഹാജര്‍ വിളിക്കുമ്പോള്‍ ഇനി ‘പ്രസന്റ് സര്‍’ വേണ്ട, ‘ജയ് ഹിന്ദ്’ മതി; സ്‌കൂള്‍ കുട്ടികളോടു ഗുജറാത്ത് സര്‍ക്കാര്‍

single-img
1 January 2019

സ്‌കൂളുകളില്‍ പുതിയ പ്രഖ്യാപനവുമായി ഗുജറാത്ത് സര്‍ക്കാര്‍. ഇനിമുതല്‍ അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ‘പ്രസന്റ് സര്‍’ എന്ന് പറയേണ്ടതില്ല. പകരം ‘ജയ് ഹിന്ദ്’ എന്നോ ‘ജയ് ഭാരത്’ എന്നോ പറയണമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനം

കുട്ടികളില്‍ ചെറുപ്പം മുതല്‍ ദേശഭക്തി വളര്‍ത്താനാണ് മാറ്റമെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ വിശദീകരണം. ഡയറക്ടറേറ്റ് ഓഫ് പ്രൈമറി എജ്യുക്കേഷനും ഗുജറാത്ത് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡുമാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

ഒന്ന് മുതല്‍ 12 ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഭാരത് എന്നോ ജയ് ഹിന്ദ് എന്നോ പ്രതികരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.