വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് ജി. സുകുമാരന്‍ നായര്‍

single-img
1 January 2019

വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വന്നാലും നടക്കില്ല. ആചാരവും അനാചാരവും അറിയാത്തവരാണു നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്.

എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശം. എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും മന്നം ജയന്തിയോട് അനുബന്ധിച്ചു നടന്ന പരിപാടിയില്‍ പങ്കെടുത്ത് സുകുമാരന്‍ നായര്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം.

വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പല്ല, ഒരു താപ്പേയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര തവണയാണ് നിലപാടു മാറ്റിയത്? ആദ്യം സ്ത്രീ ശാക്തീകരണമാണെന്നു പറഞ്ഞു. ഇപ്പോള്‍ പറയുന്നു, ശബരിമല വിഷയമാണെന്ന്.

കേരളത്തെ ചെകുത്താന്റെ നാടായി മാറ്റാനാണ് ശ്രമം. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. എല്ലാവര്‍ക്കുംവേണ്ടിയാണ് ശബരിമല വിഷയത്തില്‍ പ്രതികരിച്ചത്. ഒരു സമുദായനേതാവ് കേന്ദ്ര പൊലീസിന്റെ അകമ്പടിയോടെ നടക്കുന്നെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.