കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവതിക്ക് തടവ് ശിക്ഷ

single-img
1 January 2019

കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് ഈജിപ്തില്‍ തടവ് ശിക്ഷ. മന്‍സൗറ സിറ്റി കോടതിയാണ് ബസ്മ അഹമ്മദ് എന്ന യുവതിക്ക് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്.

ബസ്മ അഹമ്മദ് എന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ആണ് കേസിന് ആധാരം. 90 സെക്കെന്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്. 25കാരിയായ ബസ്മ അഹമ്മദ് കുരങ്ങിന്റെ ജനനേന്ദ്രിയത്തില്‍ പലതവണ സ്പര്‍ശിക്കുകയും ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്.

തന്റെ അറിവോടും സമ്മതോടും കൂടിയല്ല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതെന്ന് യുവതി വാദിച്ചുവെങ്കിലും വിലപ്പോയില്ല. കോടതി പെണ്‍കുട്ടിയുടെ വാദങ്ങളെല്ലാം തള്ളുകയായിരുന്നു. കോടതിയുടെ അന്വേഷണത്തില്‍ സദാചാരലംഘനത്തിനു യുവതിക്കുമേല്‍ മറ്റു രണ്ടു കേസുകള്‍ നില നിന്നതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വാദങ്ങള്‍ തളളി.

ഒരു പെറ്റ് ഷോപ്പിലെ കൂട്ടില്‍ കിടന്ന കുരങ്ങിനെയാണ് ബസ്മ ഉപദ്രവിച്ചത്. ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഒക്ടോബറില്‍ ബസ്മയെ അറസ്റ്റ് ചെയ്തിരുന്നു.