‘നിങ്ങള്‍ കന്യകയാണോ..?’; ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ആര്യ

single-img
1 January 2019

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സിനിമാസീരിയല്‍ താരവും അവതാരകയുമായ ആര്യ. ഇത്തവണ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ‘നിങ്ങള്‍ കന്യകയാണോ..?’ എന്ന് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്.

മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്. ആര്യ നല്‍കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു.

ആര്യയോടുള്ള ആരാധനയും സ്‌നേഹവും അറിയിക്കുന്നതായിരുന്നു കൂടുതല്‍ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നല്‍കി.