‘ഞാന്‍ വിവാഹം കഴിക്കുന്നില്ല, ഇവിടെ തന്നെ തുടരും’; വരലക്ഷ്മി

single-img
31 December 2018

താൻ വിവാഹിതയാകുന്നുവെന്ന വാർത്തകൾക്കെതിരെ വരലക്ഷ്മി ശരത്കുമാർ. വാര്‍ത്ത നിഷേധിച്ച താരം ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നും വ്യക്തമാക്കി.

‘‘ഞാന്‍ വിവാഹിതയാകുന്നുവെന്നതാണ് പുതിയ വാർത്ത. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ ഉണ്ടാകും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം’’. എന്നെ വീഴ്ത്താന്‍ നോക്കേണ്ടെന്ന ഹാഷ് ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാലുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു താരം. ഇവര്‍ തമ്മില്‍ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയ്ക്കാണ് വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വരലക്ഷ്മിയല്ല വിശാലന്റെ വധുവെന്നും ഹൈദരാബാദ് സ്വദേശിനിയായ അനിഷയെ ആണ് വിശാല്‍ വിവാഹം ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.