ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത

single-img
31 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി. രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞ് പിറന്നു. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും രോഹിത്ത് മറച്ചുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം ഇതേക്കുറിച്ച് സൂചനകൾ പുറത്തുവിട്ടിരുന്നു. അച്ഛനാകുന്നതിനെ കുറിച്ചും കുഞ്ഞിന്റെ വരവ് ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞിരുന്നു.