gulf

പ്രവാസി മലയാളിയെ റാസൽഖൈമയിൽ മരിച്ച നിലയിൽ കണ്ടെത്തി

റാസൽഖൈമ അൽ ഗയിൽ പ്രദേശത്ത് പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്ലോബൽ പ്രോസസിങ്‌ കമ്പനി ഉദ്യോഗസ്ഥൻ റിനോജ് രവീന്ദ്രനെ (37) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത് . വർക്കല പുത്തൻചന്ത രജതം നിവാസിൽ രവീന്ദ്രൻ- അജിത ദമ്പതിമാരുടെ മകനാണ്.

കഴിഞ്ഞ ഒന്നര വർഷമായി ഈ കമ്പനിയിൽ അക്കൌണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. പത്തു വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ബിജി ബാനർജി ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.ഏഴു വയസ്സുള്ള റിഷാന്ത് ഏക മകനാണ്.