വെള്ളച്ചാട്ടത്തെ അപ്പാടെ അപ്രത്യക്ഷമാക്കുന്ന ചെകുത്താന്റെ പാത്രം

single-img
31 December 2018

വെള്ളച്ചാട്ടങ്ങൾ എന്നും സന്ദർശകരെ ആകർഷിക്കുന്ന മനോഹരമായ കാഴ്ചയാണ്. എന്നാൽ മിസ്സ് ഓട്ടോയിലെ ഒരു വെള്ളച്ചാട്ടംസന്തോഷ് സന്ദർശകരെ ആകർഷിക്കുക മാത്രമല്ല ശാസ്ത്രജ്ഞന്മാരെ കുഴയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയെന്നോ?താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അപ്പാടെ അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് ഇവിടെയുള്ളത്.

മിനസോട്ടയിലെ ജസ്റ്റിസ് സി ആർ മാഗ്നെ സ്റ്റേറ്റ് പാർക്കിലാണ് ഈ അത്ഭുതം ഉള്ളത്. പാർക്കിനുള്ളിൽ ഊടെ ഒഴുകുന്ന ബ്രൂലെ നദി ഇടയ്ക്കുവെച്ച് രണ്ടായി പിരിഞ്ഞു രണ്ടു ചെറിയ വെള്ളച്ചാട്ടങ്ങളായി രൂപപ്പെടുന്നു. അവയിലൊന്ന് സാധാരണ വെള്ളച്ചാട്ടം തന്നെയാണ് .എന്നാൽ മറ്റേത് ആകട്ടെ പാറക്കൂട്ടങ്ങൾക്കിടയിൽ ഉള്ള ചെറിയൊരു കുഴിയിലേക്ക് പതിക്കുന്നു. പക്ഷേ കുഴിയിലേക്ക് വീഴുന്ന വെള്ളം പിന്നെ എങ്ങോട്ടു പോയെന്ന് അറിയാൻ സാധിക്കില്ല.

കുഴിയിൽനിന്നും ഉറവകള് ചാലുകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇങ്ങനെ വെള്ളത്തെ അപ്പാടെ അപ്രത്യക്ഷമാകുന്ന ഈ കുഴിക്കാൻ ശാസ്ത്രജ്ഞന്മാർ നൽകിയിരിക്കുന്ന പേരാണ് ചെകുത്താനെ പാത്രം അഥവാ ഡെവിൾസ് കെറ്റിൽ.

ഈ പ്രതിഭാസത്തിന് ചുരുളഴിക്കാൻ മിനിസോട്ട ഡിപ്പാർട്ട്മെൻറ് ഓഫ് നാച്ചുറൽ റിസോഴ്സസ് ശാസ്ത്രജ്ഞൻമാർ വെള്ളച്ചാട്ടത്തിന് മുകളിലുള്ള വെള്ളത്തെയും താഴെയുള്ള നദിയുടെയും വെള്ളത്തിൻറെ അളവ് പരിശോധിച്ചിരുന്നു. രണ്ടും ഏകദേശം തുല്യമാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ എത്തിയത്. അതായത് അപ്രത്യക്ഷമാകുന്ന വെള്ളം ഏതോ മാർഗ്ഗത്തിൽ കൂടി വീണ്ടും നദിയിലേക്ക് തന്നെ എത്തുന്നു. ഈ മാർഗ്ഗം കണ്ടെത്താൻ വേണ്ടി വെള്ളത്തിൽ പ്രത്യേകതരത്തിലുള്ള നിറം കലർത്തി പരീക്ഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞൻമാർ.