ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; നടി സുഹാസിനി

single-img
30 December 2018

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.

കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു. ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല.

വനിതാ മതില്‍ സിമന്റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വനിതാ മതിലില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. സോഷ്യല്‍ മിഡിയയില്‍ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു സുഹാസിനിയുടെ പ്രതികരണം.