”ഇതൊക്കെ യെന്ത്…! എന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കണ്ടാല്‍ ഞെട്ടും”; നെറ്റ് ഫ്‌ലിക്‌സ് ഇന്തോനേഷ്യയ്ക്ക് സമ്പൂര്‍ണ്ണേശിന്റെ മറുപടി: വീഡിയോ

single-img
30 December 2018

തെന്നിന്ത്യന്‍ സിനിമയിലെ സ്പൂഫ് സിനിമകളുടെ രാജാവാണ് സമ്പൂര്‍ണേഷ് ബാബു. സമ്പൂര്‍ണേഷിന്റെ ഒരു ആക്ഷന്‍ രംഗം കണ്ട് ‘ഞെട്ടിത്തരിച്ച’ നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് നെറ്റ്ഫ്‌ലിക്‌സിനെ വീഴ്ത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം മുഴുവന്‍ കാണാന്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയോട് നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യ സഹായമഭ്യര്‍ഥിക്കുകും ചെയ്തു.

പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ ആക്രമിക്കുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെടിയുണ്ടകളില്‍നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നു.

ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചത്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യയുടെ ട്വീറ്റിന് താഴെ മറുപടിയുമായി സമ്പൂര്‍ണേഷ് ബാബു തന്നെ വന്നിരിക്കുകയാണ്. തന്റെ ഹൃദയകലേയം എന്ന സിനിമ കാണണമെന്നും അതിലെ ഐതിഹാസികമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിത്തരിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.