‘ഭാര്യയോട് സ്‌നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെയാകണം’; ‘സീറോ’യില്‍ വര്‍ഷം അവസാനിപ്പിച്ച കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ട്രോള്‍ മഴ

single-img
30 December 2018

വിരാട് കൊഹ്‌ലിയേയും അനുഷ്‌കയേയും കളിയാക്കാന്‍ കിട്ടുന്ന ഒരു അവസരം പോലും ട്രോളന്‍മാര്‍ പാഴാക്കാറില്ല. അങ്ങനെ വര്‍ഷാവസാനം നല്ലൊരവസരം ട്രോളന്‍മാര്‍ക്ക് ഒത്തുകിട്ടിയിരിക്കുകയാണ്. സംഗതി മറ്റൊന്നുമല്ല അനുഷ്‌കാ ശര്‍മയുടെ സീറോ സിനിമയും കൊഹ്‌ലിയുടെ മെല്‍ബണ്‍ ടെസ്റ്റിലെ സ്‌കോറും ആണ് ഇപ്പോള്‍ ട്രോളന്‍മര്‍ ആഘോഷിക്കുന്നത്.

മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കൊഹ്‌ലി പൂജ്യത്തിന് പുറത്തായിരുന്നു. അനുഷ്‌കാ ശര്‍മയുടെ ഈ വര്‍ഷമിറങ്ങിയ അവസാന ചിത്രമാകട്ടെ ഷാരൂഖ് ഖാന്‍ നായകനായ സീറോയും. ഇതു ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കൊഹ്‌ലിയെയും അനുഷ്‌കയെയും ട്രോളുന്നത്.

എന്താ രണ്ടു പേരും തമ്മിലുള്ള പൊരുത്തം ഇരുവരും സീറോയിലൂടെ വര്‍ഷം അവസാനിപ്പിച്ചു എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തപ്പോള്‍ സീറോ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് കൊഹ്‌ലി അവസാന ഇന്നിംഗ്‌സില്‍ പൂജ്യനായി പുറത്തായതെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഭാര്യയോട് സ്‌നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെയാണെന്നും ആരാധകര്‍ പറയുന്നു.