‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’: സംവിധായകനോട് ബോളിവുഡ് നടി സണ്ണി ലിയോണ്‍

single-img
29 December 2018

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്തകര്‍ ഏറെക്കാലങ്ങളായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ പുറത്തു വന്ന പല വാര്‍ത്തകളും ശരിയല്ലായിരുന്നു. എന്നാല്‍ മലയാളത്തിലെ പല സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്.

ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത കുറച്ച് ദിവസങ്ങളായി പരക്കുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ തന്നെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്.

അതിനിടെ, മമ്മൂട്ടിയുടെ മധുരരാജയിലും സണ്ണി എത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമം ഉണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.