നടി ഗീതു മോഹന്‍ദാസ് വിവാദത്തില്‍

single-img
29 December 2018

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ‘താക്കറെ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത നടിയും, ഡബ്ല്യൂ.സി.സി അംഗവുമായ ഗീതു മോഹന്‍ദാസ് വിവാദത്തില്‍. ‘ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കാന്‍ വയ്യ’ എന്നായിരുന്നു ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത് കൊണ്ട് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ നവാസുദ്ധീന്‍ സിദ്ധീഖി ആണ് താക്കറെ ആയി വേഷമിടുന്നത്. മീടു വിവാദത്തില്‍ കുടുങ്ങിയ ആളാണ് നവാസുദ്ധീന്‍ സിദ്ധീഖി. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം മിസ് ലൗലി എന്ന സിനിമയില്‍ അഭിനയിച്ച ശേഷം സൗഹൃദം നടിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന് നടിയും മുന്‍ മിസ് ഇന്ത്യയുമായ നിഹാരിക സിംഗ് ആരോപിച്ചിരുന്നു.

അത്തരം ഒരാളുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിലെ വൈരുധ്യം തുറന്നുകാട്ടിയായിരുന്നു വിമര്‍ശനം. പ്രത്യേകിച്ചും മീ ടൂ വിവാദങ്ങളില്ലാം സധൈര്യം സ്ത്രീപക്ഷ നിലപാടെടുത്ത ഗീതുവില്‍ നിന്നുമുള്ള ഈ നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗീതു ശക്തമായ നിലപാടെടുത്തിരുന്നു.