‘മകള്‍ ഉറങ്ങുകയാണ്, ശബ്ദം ഉണ്ടാക്കരുത്’: ഗെയിറ്റിന് പുറത്ത് തടിച്ചുകൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖര്‍: വീഡിയോ വൈറല്‍

single-img
29 December 2018

കഴിഞ്ഞ ദിവസം തന്നെ കാണാനായി വീട്ടിലെത്തിയ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ വൈറല്‍. ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖര്‍, തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. വീഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ തംരഗമാകുകയും ചെയ്തു.

https://www.youtube.com/watch?time_continue=37&v=K5CzIqhzOB4