പുതുവര്‍ഷത്തില്‍ രാജ്യത്തെ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

single-img
28 December 2018

2019 ഏപ്രില്‍ മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ യാതൊരു ക്രമക്കേടും കാണിക്കാന്‍ സാധിക്കില്ല.

മാത്രമല്ല ഈ പ്ലേറ്റുകള്‍ ഇളക്കി മാറ്റാനോ രണ്ടാമത് ഉപയോഗിക്കാനോ പറ്റാത്തവിധം മുന്നിലും പിന്നിലും ഘടിപ്പിച്ചാണ് വാഹനങ്ങള്‍ ഇനി നിര്‍മ്മാതാക്കള്‍ ഡീലര്‍മാര്‍ക്കു കൈമാറുക. ക്രോമിയം കൊണ്ടുള്ള ഹോളാഗ്രാം മുദ്രയാണ് നമ്പര്‍ പ്ലേറ്റിലുണ്ടാവുക.

ഇതോടൊപ്പം സ്ഥിരമായ തിരിച്ചറിയല്‍ നമ്പരും ഉണ്ടാവും. വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡിന്റെ ഉള്‍വശത്ത് റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണിക്കുന്ന ഹോളാഗ്രാം സ്റ്റിക്കറും പതിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചാല്‍ പഴയ വാഹനങ്ങള്‍ക്കും ഇതു ബാധകമാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.