നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

single-img
28 December 2018

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അക്കൗണ്ടുകള്‍ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയതിനാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഹൈദരാബാദ് ജി.എസ്.ടി കമ്മീഷണര്‍ പത്രകുറുപ്പിലൂടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം അറിയിച്ചത്.

2007-2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നതാണ് കണ്ടെത്തല്‍. ഒട്ടനവധി ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു അടയ്ക്കാന്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അത് പലിശ ചേര്‍ത്ത് 73.5 ലക്ഷം രൂപയായി. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്‌സിസ് ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നികുതി കുടിശ്ശിക തീര്‍ക്കാതെ മഹേഷ് ബാബുവിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.