ഏറ്റവും മോശം വിമാനക്കമ്പനി ഇന്‍ഡിഗോയെന്ന് പാര്‍ലമെന്ററി കമ്മിറ്റി

single-img
28 December 2018

സ്വകാര്യ വിമാനകമ്പനിയായ ഇന്‍ഡിഗോയാണ് ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനിയെന്ന് പാര്‍ലമെന്ററി സമിതി. ലഗേജ് പോളിസിയില്‍ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും പാര്‍ലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ സമിതിയുടേതാണ് കണ്ടെത്തല്‍.

ടൂറിസം, റോഡ്, കപ്പല്‍ വിമാന ഗതാഗത വകുപ്പുകള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തലവനാണ് തൃണമുല്‍ കോണ്‍ഗ്രസ് എംപി ഡെറിക്. ഉത്സവ സീസണുകളില്‍ ചില വിമാനക്കമ്പനികള്‍ സാധാരണയുള്ളതിനേക്കാള്‍ എട്ടോ പത്തോ ഇരട്ടി അധിക തുക ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഗിഗോയ്‌ക്കെതിരെ അടുത്തിടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റു ചില സ്വകാര്യകമ്പനികളുടെ സേവനത്തെ കുറിച്ചും പരാതിയുണ്ടെങ്കിലും ഇന്‍ഡിഗോയുടേത് ഏറ്റവും മോശമാണെന്ന് കമ്മിറ്റിയിലെ മുപ്പതംഗങ്ങള്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഒന്നോ രണ്ടോ കിലോ അധിക ബാഗേജിന് ഇന്‍ഡിഗോ വന്‍സേവനചാര്‍ജ് ഈടാക്കുന്നുമുണ്ട്.

വിമാനക്കമ്പനികള്‍ ഈടാക്കുന്ന പല തരത്തിലുള്ള ചാര്‍ജുകളില്‍ ഇളവ് വരുത്തണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി ഡെറിക് അറിയിച്ചു. കാന്‍സലേഷന്‍ ചാര്‍ജ് അടിസ്ഥാന നിരക്കിന്റെ അന്‍പതുശതമാനമാക്കി കുറയ്ക്കണമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.