ശ്രീരാമന് പ്രധാനമന്ത്രി ഭവനപദ്ധതിയില്‍ ഒരു വീട് പണിയണം; വിചിത്ര ആവശ്യവുമായി ജില്ലാ ഭരണകൂടത്തിന് ബി.ജെ.പി എം.പിയുടെ കത്ത്

single-img
28 December 2018

ശ്രീരാമന് അയോധ്യയില്‍ പ്രധാനമന്ത്രി ഭവനപദ്ധതി പ്രകാരം വീടുവെച്ചു നല്‍കണമെന്ന ആവശ്യവുമായി ബിജെപി എം.പി. ഉത്തര്‍പ്രദേശിലെ ഖോസിയില്‍ നിന്നുള്ള ലോക്‌സഭാംഗം ഹരി നാരായണ്‍ രാജ്ഭറാണ് ഈ ആവശ്യമുന്നയിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് കത്തുനല്‍കിയിട്ടുള്ളത്.

അയോധ്യയില്‍ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഒരു മേല്‍ക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീരാമന്‍. വീടില്ലാത്തവര്‍ക്ക് വീട് അഭയമൊരുക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ബിജെപി എംപിയുടെ കത്തില്‍ പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സംഘപരിവാറും അയോധ്യക്കേസ് സുപ്രീം കോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സമ്മര്‍ദം ശക്തമാക്കുന്നതിനിടയിലാണ് ബിജെപി എംപിയുടെ വിചിത്രമായ ആവശ്യം.