അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയര്‍ലൈന്‍സില്‍ പക്ഷിയിടിച്ചു; മടക്കയാത്ര മുടങ്ങി; നെടുമ്പാശേരിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു

single-img
28 December 2018

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയര്‍ലൈന്‍സ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിടെ പക്ഷിയിടിച്ചു. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചു.

ഇതേത്തുടര്‍ന്ന് 11.30നുള്ള വിമാനത്തിന്റെ മടക്കയാത്ര മുടങ്ങി. മടക്കയാത്രയിലെ 189 ഓളം യാത്രക്കാര്‍ ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ കുറച്ചുപേരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി.

മറ്റുള്ളവരും പ്രതിഷേധിച്ചതോടെ അടുത്ത ജില്ലക്കാരായവരെ, മടക്കയാത്രയ്ക്ക് സൗകര്യം ഒരുക്കിയ ശേഷം അറിയിക്കാമെന്ന വ്യവസ്ഥയില്‍ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.