ഒ എൻ വിയുടെ കുടുംബത്തെ ജടായുവിൽ ആദരിച്ചു

single-img
27 December 2018

ജടായു കാർണിവലിന്റെ ഭാഗമായി അന്തരിച്ച കവി ഒഎൻവി കുറുപ്പിന്റെ കുടുംബത്തെ ആദരിച്ചു. ചടങ്ങിൽ ഒഎൻവിയുടെ ഭാര്യ സരോജിനി കുറുപ്പിനെ ജടായു ഏർത് സെന്റർ സിഎംഡി രാജീവ്‌ അഞ്ചൽ പൊന്നാടയണിയിക്കുകയും മയൂരശില്പം നൽകി ആദരിക്കുകയും ചെയ്തു. ഒഎൻവിയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ അനുസ്മരിച്ച രാജീവ് അഞ്ചൽ ജടായുവിന്റെ ശില്പനിർമാണത്തിന്റെ പലഘട്ടങ്ങളിലും ഒഎൻവിയുടെ ഉപദേശങ്ങളാണ് തനിക്ക് കരുത്ത് പകർന്നതെന്നും കൂട്ടിച്ചേർത്ത

ജടായുപാറയെ കുറിച്ചുള്ള ഒ എൻ വി കുറുപ്പിന്റെ കവിത ആലേഖനം ചെയ്ത ശില, കാർണിവലിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.
ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ( Dec 22 ) തുടക്കം കുറിച്ചത്.

എല്ലാ ദിവസവും വൈകുന്നേരം 5മണി മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന കാർണിവലിൽ കലാ സാംസ്കാരിക സന്ധ്യകളും, പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളുടെ കലവറ തീര്‍ക്കുന്ന എത്നിക് ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.