‘ജോസഫ്’ കണ്ട് മമ്മൂട്ടി അയച്ച ആ മെസേജ് സ്‌ക്രീന്‍ഷോട്ട് എടുത്ത് ഒരു നിധി പോലെ സൂക്ഷിക്കുന്നു: ജോജു ജോര്‍ജ് പറയുന്നു

single-img
24 December 2018

തന്റെ പുതിയ ചിത്രമായ ജോസഫ് കണ്ട് നടന്‍ മമ്മൂട്ടി അയച്ച മെസേജ് ഒരു നിധി പോലെ സൂക്ഷിക്കുന്നുവെന്ന് നടന്‍ ജോജു ജോര്‍ജ്. ‘അത് ഭയങ്കര രസമായിരുന്നു. മമ്മൂക്കയുടെ മേസേജ് വന്നു. ‘കൊള്ളാം പടവും നടിപ്പും’. ഞാന്‍ അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്.

കാണുമ്പോള്‍ രണ്ട് വരിയേ ഉള്ളു. പക്ഷേ എന്നെ സംബന്ധിച്ച്, ഞാന്‍ വന്ന വഴിയിലൂടെ നോക്കുമ്പോള്‍ അത് ഗ്രേറ്റാണ്’ ജോജു പറഞ്ഞു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് പ്രേക്ഷക പ്രീതി നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. വളരെക്കാലം സ്വഭാവനടനായി തിളങ്ങിയിരുന്ന ജോജുവിന്റെ അവിസ്മരണീയമായ നായകവേഷമായിരുന്നു ജോസഫിലെ റിട്ടയേര്‍ഡ് പൊലീസുകാരന്‍.