വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപയുടെ നാണയം പുറത്തിറക്കി

single-img
24 December 2018

100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശത്തു വാജ്‌പേയിയുടെ ചിത്രവും, ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരും ഉണ്ട്.

ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ, സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നുമുണ്ട്.

135 ഗ്രാമാണ് നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം നിക്കല്‍, അഞ്ച് ശതമാനം സിങ്ക് എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിച്ചിരിക്കുന്നത്.