ആ തീ ഇപ്പോഴും ഉളളിലുണ്ടെന്ന് യുവരാജ്

single-img
22 December 2018

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ വളരെ തുച്ഛമായ തുകയ്ക്കാണ് യുവരാജ് സിങ് ലേലത്തിൽ പോയത്. എന്നാൽ അതൊന്നും യുവരാജിനെ
തെല്ലും ബാധിച്ച മട്ടില്ല. ആ തീ ഇപ്പോഴും എന്റെ ഉളളിലുണ്ട് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ എന്നു യുവരാജ് പറഞ്ഞു.

കളിക്കാൻ വേണ്ടി മാത്രം ഞാൻ ഇന്നേ വരെ കളിച്ചിട്ടില്ല. കളിയോടുളള അടങ്ങാത്ത അഭിനിവേശമാണ് ഇതുവരെ എന്നെ നയിച്ചത്. ആദ്യം റൗണ്ടിൽ എന്നെ ആരും വാങ്ങില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കരിയറിന്റെ അവസാനഘട്ടത്തിൽ നിൽക്കുന്ന എന്നെക്കാളും യുവാക്കൾക്ക് പ്രാധാന്യം കിട്ടുക സ്വഭാവികമാണ്. രണ്ടാമത്തെ ലേലത്തിൽ എന്നെ വാങ്ങാൻ ആളുണ്ടാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ.

മുംബൈ എന്നെ സംബന്ധിച്ചിടത്തോളം പുതിയ ടീമല്ല. മുംബൈ ടീം ഡയറക്ടർ സഹീർ ഖാൻ, മെന്റർ സച്ചിൻ, നായകൻ രോഹിത് ശർമ്മ എന്നിവരെല്ലാം മുംബൈയിലുണ്ട്. അടുത്ത കൂട്ടുകാരൊടോപ്പം ജോലി ചെയ്യുന്നതിന്റെ സന്തോഷവും എനിക്കുണ്ട്– യുവരാജ് പറയുന്നു.

എന്നാൽ യുവരാജിനും മലിംഗയ്ക്കു വേണ്ടി തങ്ങൾ കൂടുതൽ പണം മാറ്റി വച്ചിരുന്നതായും എന്നാൽ ഇത്രയും കുറഞ്ഞ തുകയ്ക്ക് യുവരാജ് ലേലത്തിൽ പോയത് അത്ഭുതപ്പെടുത്തിയെന്നും മുംബൈ ടീം ഉടമ ആകാശ് അംബാനി പറഞ്ഞു. അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാനാണ് ലേലത്തില്‍ മുംബൈ ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു.