പേര്‍ളി ശ്രീനിഷ് പ്രണയം വിളിച്ചോതുന്ന ആല്‍ബം പേര്‍ളിഷ് യൂടൂബില്‍ തരംഗമായി

single-img
22 December 2018

മലയാളത്തിലെ ബിഗ് ബോസ് ഷോയിലെ ആദ്യ സീസണിലായിരുന്നു പേര്‍ളി ശ്രീനേഷ് പ്രണയവാര്‍ത്ത പുറം ലോകമറിയുന്നത്. ഷോയില്‍ വിജയിക്കാനായി പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാല്‍ തങ്ങള്‍ ഇരുവരും കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പേര്‍ളിഷ് എന്ന പുതിയ വാക്ക് തന്നെ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. പേര്‍ളി, ശ്രീനി്ഷ് എന്നീ വാക്കുകള്‍ കൂട്ടിചേര്‍ത്താണ് പേളിഷ് എന്ന വാക്ക് ഉണ്ടാക്കിയത്.

സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ആരാധകര്‍ക്ക് പുതിയ വിരുന്നുമായി എത്തിയിരിക്കുകയാണ് പേര്‍ളിയും ശ്രീനിഷും. പേര്‍ളിഷ് എന്ന പേരില്‍ ഇവര്‍ ഒന്നിച്ച് ആഭിനയിക്കുന്ന പേര്‍ളിയുടെ യൂട്യൂബ് ചാനലില്‍, ഇവരുടെ ആദ്യ വെബ് സീരീസ് പുറത്ത് വിട്ടു. പേര്‍ളി മണിയും ജെസിന്‍ ജോര്‍ജും ആലപിച്ച ഗാനം പേര്‍ളിയും ശ്രദ്ധയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

ശരത് ഡേവിസ് സംവിധാനം ചെയ്ത പേളിഷിനു ജെസിന്‍ ജോര്‍ജ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്ലിന്റ് സോമന്‍ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

നേരത്തെ ശ്രീനിഷും താനുമായിട്ടുള്ള പ്രണയം നാടകമല്ലായിരുന്നുവെന്നും ശരിക്കും താന്‍ ശ്രീനിഷിനെ സ്നേഹിക്കുന്നുവെന്നും പേര്‍ളി ബിഗ് ബോസ് ഫൈനലിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന പോലെ താനും പേര്‍ളിയും ഇനി ഭാവികാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് ശ്രീനിഷും ഫെസ്ബുക്ക് ലൈവില്‍ അറിയിച്ചിരുന്നു.