സ്വയം ചലിക്കുന്ന പടു കൂറ്റൻ പാറക്കല്ലുകൾ, വിസ്മയമായി ഡെത്ത് വാലി

single-img
22 December 2018

അമേരിക്കയിലെ ഡെത്ത് വാലി നാഷനൽ പാർക്കിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുത കാഴ്ചയുണ്ടം.ജലം ഇല്ലാതെ ഉണങ്ങി കിടക്കുന്ന തടാകത്തിലൂടെ തനിയെ നിരങ്ങി നീങ്ങി പോകുന്ന വലിയ പാറ കല്ലുകൾ.അര കിലോമീറ്ററോളം ദൂരം സ്വയം നീങ്ങി എത്തിയ വഴിത്താരയും സൃഷ്ടിച്ചാണ് പാറക്കല്ലുകളുടെ സഞ്ചാരം.

അമേരിക്കയിലെ ഡെത്ത് വാലി നാഷനൽ പാർക്കിലാണ് ശാസ്ത്രജ്ഞന്മാരെ വരെ ഏറെ കുഴക്കിയ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്. മനുഷ്യൻ്റെയോ മറ്റു 300കിലോയിൽ അധികം ഭാരമുള്ള പാറക്കല്ലുകൾ വരെ ഇവിടെ ഇങ്ങനെ തനിയെ സഞ്ചരിക്കുന്നുണ്ട്.

ആഞ്ഞുവീശുന്ന കാറ്റ് മൂലമാകാം പാറ ചലിക്കുന്നത് എന്ന് അനുമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള തെളിവ് ഒന്നും ലഭിച്ചിരുന്നില്ല.പിന്നെ ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം എന്തെന്നല്ലേ? ജിപിഎസ് സംവിധാനം ഇവിടുത്തെ പാറക്കല്ലുകളിൽ ഘടിപ്പിച്ചാണ് ഒടുവിൽ ശാസ്ത്രജ്ഞന്മാർ ഈ രഹസ്യത്തിൻ്റെ ചുരുളഴിച്ചത്. വർഷങ്ങളോളം നിരീക്ഷണം നടത്തിയ ശേഷം 2013 ഡിസംബർ മാസമായതോടെ ജിപിഎസ് ഘടിപ്പിച്ച പാറക്കല്ലുകൾ പതിയെ ചലിക്കുന്നതായി കണ്ടെത്തി. മിനുറ്റിൽ 9 മുതൽ 16 അടി വരെ ദൂരം പാറക്കൂട്ടങ്ങൾ നിരങ്ങി നീങ്ങുന്നതായാണ് കണ്ടെത്തിയത്.

തണുപ്പുകാലത്ത് തടാകത്തിൽ രൂപപ്പെടുന്ന മഞ്ഞുപാളികളാണ് ഇതിനു പിന്നിൽ. സൂര്യതാപമേറ്റ് ഇവ ഉരുകുകയും കനം കുറഞ്ഞ മഞ്ഞുപാളികൾ ആയി മാറുകയും ചെയ്യും. ഇതിനൊപ്പം കാറ്റു കൂടി വന്നാൽ ഈ പാളികൾ നീങ്ങും. അതോടൊപ്പം മഞ്ഞുപാളികൾക്ക് സമീപമുള്ള പാറക്കല്ലുകളും തെന്നി നീങ്ങും. വലിയ പാറക്കല്ലുകൾ തന്നെ നീങ്ങുന്നതോടെ അവ മണ്ണിൽ നീങ്ങുന്ന പാടും അവശേഷിക്കും. മഞ്ഞുപാളിയും സൂര്യതാപവും കാറ്റും എല്ലാം കൃത്യമായി ഒത്തുചേരുമ്പോൾ മാത്രമാണ് പാറക്കല്ലുകൾ ചലിക്കുന്നത്. അനേകം വർഷങ്ങൾക്കിടയിൽ ഏതാനും നിമിഷങ്ങളിലേക്ക് മാത്രമാവും മിക്ക പാറക്കല്ലുകളും ചലിക്കുക.