‘ഞാനുണ്ടാവും കൂടെ’; മമ്മൂട്ടിയുടെ തെലുങ്ക് ജീവചരിത്ര സിനിമ യാത്രയുടെ മലയാളം ടീസര്‍ പുറത്ത്

single-img
21 December 2018

ആന്ധ്രാപ്രദേശിലെ ഏറ്റവും ജനകീയനായ നേതാവ് വൈ. എസ്. രാജശേഖര റെഡ്ഡിയുടെ തെലുങ്കു ജീവചരിത്ര സിനിമയായ യാത്രയുടെ മലയാളം ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പ്രധാന ഇതിവൃത്തം വൈ. എസ്. രാജശേഖര റെഡ്ഡി 2003ല്‍ 1457 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടത്തിയ പദയാത്രയാണ്.

ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ടീസറിലെ, ‘രാജാക്കന്മാര്‍ ആക്കേണ്ട കൃഷിക്കരായി ജീവിക്കുവാന്‍ അനുവദിച്ചാല്‍ മതി’ എന്ന കര്‍ഷകന്റെ ഡയലോഗ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സുഹാസിനി മണിരത്‌നവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴ് നടന്‍ സൂര്യയടക്കം അണി നിരക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.

Yatra Movie Official Teaser (Telugu)

Posted by Mammootty on Thursday, December 20, 2018