നടന്‍ കെ.എല്‍. ആന്റണി അന്തരിച്ചു

single-img
21 December 2018

പ്രശസ്ത നാടകസിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണു കെ.എല്‍. ആന്റണി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. എഴുത്തുകാരന്‍ ലാസര്‍ഷൈന്‍ മകനാണ്.

ഫോര്‍ട്ട് കൊച്ചിക്കാരനാണു കെ.എല്‍. ആന്റണി. പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജന്‍ സംഭവമായിരുന്നു വിഷയം.

പല പ്രമുഖരുടെയും പുസ്തകങ്ങള്‍ 10,000 കോപ്പികളില്‍ താഴെമാത്രം വിറ്റഴിയുമ്പോള്‍ ആന്റണിയുടെ പുസ്തകങ്ങളില്‍പ്പലതും അരലക്ഷത്തിലേറെ കോപ്പികള്‍ വിറ്റു തീര്‍ന്നിട്ടുണ്ട്. പ്രസാധകരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വില്‍ക്കും.