ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ ‘പൂട്ടാനുറച്ച്’ സര്‍ക്കാര്‍

single-img
20 December 2018

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ശരിയായി മനസിലാക്കുന്നതില്‍ സെഷന്‍സ് കോടതിക്കു തെറ്റുപറ്റിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സന്നിധാനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കുറച്ചുപേരെ മാത്രമാണു അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുറ്റകൃത്യത്തിലേക്കു നയിച്ച തില്ലങ്കേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. ഗൂഢാലോചന കണ്ടെത്താനും മറ്റു പ്രതികളെ തിരിച്ചറിയാനും ഇതാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.