ബിജെപി അധികാരത്തിലെത്തിയാല്‍ പിണറായിയെ പുറത്താക്കി എകെജി സെന്‍റര്‍ സീല്‍ ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണന്‍

single-img
20 December 2018

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എ.കെ.ജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി.പി.എം കേന്ദ്രമാണ് എ.കെ.ജി സെന്ററെന്നും ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എ.കെ.ജി സെന്ററില്‍ സി.പി.എമ്മിന് എന്ത് അവകാശമാണുള്ളതെന്നും എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പൊലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എ.കെ.ജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.