യോഗിയുടെ പൊലീസ് പിടികൂടിയ മലയാളി പാസ്റ്ററെയും സംഘത്തെയും കണ്ണന്താനം മോചിപ്പിച്ചു

single-img
19 December 2018

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മവാനാ എന്ന സ്ഥലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മവാനായില്‍ പ്രാര്‍ത്ഥനായോഗം നടക്കവെയാണ് പാസ്റ്റര്‍ കെ.വി. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബജ്‌രംഗ്ദള്‍ സംഘടനയുടെ പരാതി പ്രകാരം പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

സംഘത്തില്‍ ഒരു വയസ്സുള്ള ഒരു കുട്ടിയും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് യുപി കേഡറിലുളള മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണിനെ കണ്ണന്താനം വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാനും കണ്ണന്താനം നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തര്‍പ്രദേശ് പൊലീസ് സംഘത്തെ വിട്ടത്.