ബിജെപിയെയും മോദിയെയും വിമര്‍ശിച്ചു; മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്

single-img
19 December 2018

ബിജെപിയെയും നരേന്ദ്ര മോദിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് മോദിയുടെ കളിപ്പാവയാണെന്ന് വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത കിഷോര്‍ചന്ദ്ര വാങ്‌ഖേമിനെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്.

മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത് രാജ്ഞി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികം ആഘോഷിച്ച ആര്‍എസ്എസിനെയും കിഷോര്‍ തന്റെ വീഡിയോയില്‍ വിമര്‍ശിച്ചിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

പത്ര സ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിങ്ങില്‍ 138 ാം സ്ഥാനം മാത്രമുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് കിഷോറിന്റെ അറസ്റ്റ്.

അറസ്റ്റിനെ അപലപിച്ച് ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തുവന്നിരുന്നു. എന്നാല്‍ ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനില്‍ നിന്നും അദ്ദേഹത്തിന് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ കുറിപ്പ് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ലയെന്നു പറഞ്ഞാണ് മണിപ്പൂരിലെ ജേണലിസ്റ്റ് യൂണിയന്‍ അവരുടെ പിന്മാറ്റത്തെ ന്യായീകരിച്ചത്.