‘സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാള്‍’: രാഹുലിനെ കളിയാക്കുന്ന സ്മൃതി ഇറാനിയുടെ ട്വീറ്റ് വൈറല്‍

single-img
19 December 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വപ്‌നം കാണുവാന്‍ പോലും ട്യൂഷന്‍ ആവശ്യമുണ്ടെന്ന് കളിയാക്കിക്കൊണ്ടുള്ള കേന്ദ്രമന്ദ്രി സ്മൃതി ഇറാനിയുടെ ട്വീറ്റ് വൈറലാവുന്നു. രാഹുലിന് സ്വന്തമായി ഒരു അഭിപ്രായം പോലുമില്ല. എന്ത് പ്രസംഗിക്കണമെന്നതിന് മറ്റുള്ളവരെ ആശ്രയിക്കണം.

കോണ്‍ഗ്രസ് നേതാവിന്റെ ഗതികേട് ഈ രാജ്യത്തിന് അപകടമാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും കാര്‍ഷികകടം എഴുതിതള്ളുന്ന വിവരം മാധ്യങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഇത്.

‘മോദിക്ക് ചെയ്യാന്‍ പറ്റാത്തത് ഞങ്ങള്‍ ചെയ്തു (കാര്‍ഷിക കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച്) എന്ന് പറയൂ, ഇനി എന്നോടൊന്നും ചോദിക്കരുത്’ എന്ന് സിന്ധ്യ രാഹുലിനോട് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംഭാഷണമാണ് ഇറാനിയുടെ പരിഹാസത്തിനു കാരണമായത്. ലോക്‌സഭ സീറ്റില്‍ മല്‍സരിക്കുന്നതിന് രാഹുല്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.