അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശം വാഴാന്‍ ഇനി ഇന്ത്യയും; ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയകരം

single-img
19 December 2018

ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്–7എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നു വൈകിട്ട് 4:10 നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ പതിനേഴാമത്തെയും അവസാനത്തെയും ഉപഗ്രഹ വിക്ഷേപണമാണിത്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചിരുന്നു. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ് 7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഭാരം. എട്ടുവര്‍ഷമാണ് കാലാവധി.

ഇന്ത്യ മാത്രമായിരിക്കും പ്രവര്‍ത്തനപരിധി. ജിസാറ്റ്7 എയുടെ വിക്ഷേപണം ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും. ജി.എസ്.എല്‍.വി. ശ്രേണിയിലെ 13ാം വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. എഫ്11. മൂന്നുഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക.

പ്രയോജനങ്ങള്‍

യുദ്ധവിമാനങ്ങള്‍ക്ക് പരസ്പരം വിനിമയം നടത്താം

പറക്കുന്ന യുദ്ധവിമാനത്തില്‍ നിന്ന് കരയിലെ സൈനിക കേന്ദ്രങ്ങളുമായി ഒരേസമയം ചര്‍ച്ചകള്‍ നടത്താം

പറക്കുന്ന യുദ്ധവിമാനത്തിന്റെ ചുറ്റുപാടുകള്‍ സദാസമയവും പരിശോധിക്കാന്‍ സുരക്ഷാ സംവിധാനം

അതിന്റെ വിവരങ്ങള്‍ ഭൂമിയിലും വിമാനത്തിലും അപ്പപ്പോള്‍ എത്തിക്കും

നേവിയുടെയും ആര്‍മിയുടെയും ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കും.

പൈലറ്റില്ലാ നിരീക്ഷണ വിമാനങ്ങളെ കൂടുതല്‍ കൃത്യതയോടെ നിയന്ത്രിക്കാം

റഡാറുകളെക്കാള്‍ വ്യാപ്തിയും, സൂക്ഷ്മതയുമുള്ള സുരക്ഷാ നിരീക്ഷണം