രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്കിടെ പുതിയ പുസ്തകവുമായി പ്രിയങ്ക ഗാന്ധി

single-img
18 December 2018

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ പുസ്തക രചനയില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധി. എഗേന്‍സ്റ്റ് ഔട്ട്‌റേജ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 2019 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. പ്രിയങ്കയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് പുസ്തകത്തിലെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസാധകര്‍ അഡ്വാന്‍സായി ഒരു കോടി നല്‍കിയതായും അറിയുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും പുറത്തിറങ്ങുന്ന പുസ്തകത്തിന് ഓഡിയോ പതിപ്പും ഉണ്ടാകും. എന്നാല്‍ പ്രിയങ്കയുടെ ഓഫീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.