ഒടിയന്‍ പോസ്റ്റര്‍ കീറിയതിന് യുവാവിനെക്കൊണ്ട് മാപ്പ് പറയിച്ച് ആരാധകര്‍: വീഡിയോ …

single-img
18 December 2018

മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെക്കൊണ്ട് മാപ്പ് പറയിച്ച് മോഹന്‍ലാല്‍ ആരാധകര്‍. പതുങ്ങിയെത്തി പോസ്റ്റര്‍ കീറിയ ആളെ കണ്ടെത്തി അയാളെക്കൊണ്ടുതന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രവും വീഡിയോയും വൈറലായിരുന്നു

ഇപ്പോഴിതാ യുവാവ് മാപ്പ് പറയുന്ന വീഡിയോ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്റര്‍ കീറിയത് എന്റെ മാത്രം തെറ്റാണ്, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ല, എനിക്ക് അബദ്ധം പറ്റിയതാണ്. സിനിമ വിജയിക്കാന്‍ പ്രര്‍ഥിക്കുന്നു എന്ന് സഹല്‍ എന്ന യുവാവ് ഏറ്റുപറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലാണ് പോസ്റ്റര്‍ വലിച്ചുകീറിയ സംഭവം. ‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ടായിരുന്നു.

സിനിമ കാണാതെ സിനിമ മോശമാണെന്നും ഇടവേളയില്‍ കഴിച്ച മുട്ടപഫ്‌സാണ് നല്ലതെന്നും കമന്റിട്ട യുവാവിന് ഈ തിയറ്ററില്‍ മുട്ടപഫ്‌സില്ലെന്ന മറുപടി നല്‍കിയാണ് തിയറ്റര്‍ അധികാരികള്‍ ആരോപണത്തിന്റെ മുനയൊടിച്ചത്.

സഹൽ മാപ്പ് പറയുന്നു.. വീഡിയോ…ഇനി ഒരുത്തനും ഇരുട്ടിൽ മറവിൽ കൂടി ലാലേട്ടന്റെ പോസ്റ്റർ കീറാൻ നോക്കുമ്പോൾ ഒന്ന് കൈവിറക്കും…

Posted by The Complete Actor on Monday, December 17, 2018