ബാങ്കുകള്‍ അഞ്ചു ദിവസം അടഞ്ഞുകിടക്കാന്‍ സാധ്യത; ഇടപാടുകാര്‍ ജാഗ്രതൈ!

single-img
18 December 2018

മുംബൈ: അഞ്ച് ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടന്നേക്കും. ഈ മാസം 21 മുതല്‍ അഞ്ചു ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒരുമിച്ചു വരുന്നതാണ് ഇതിനു കാരണം.

ഡിസംബര്‍ 21ന് (വെള്ളി) രാജ്യമൊട്ടാകെ പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരേയാണ് പണിമുടക്ക്.

22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26(ബുധന്‍) നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയാണിത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്. ഇതിനിടെ 24 (തിങ്കള്‍) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്.