സിനിമ സീരിയല്‍ നടി അശ്വതി ബാബുവിന് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്

single-img
18 December 2018


ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. ഇതിനായുള്ള തെളിവുകൾ പോലീസ് നടിയുടെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാൻ പ്രത്യേക ഷാഡോ ടീമിനെ പോലീസ് രൂപവത്‌കരിച്ചിട്ടുണ്ട്.

വളരെ കുറച്ച് സിനിമയിലും സീരിയലുകളിലുമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ, ഇതിന്റെ പേരിൽ ഇവർ പല മേഖലകളിലുള്ള ആളുകളുമായി പരിചയം ഉണ്ടാക്കി തീർത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണിൽ പലർക്കും നിരന്തരം വോയ്‌സ് മെസേജ് അയച്ച തെളിവ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവർക്ക് ലഹരി വസ്തുക്കളും നൽകിയിരുന്നു. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ-സീരിയൽ രംഗത്തുള്ളവരെ ഉൾപ്പെടുത്തി ഡ്രഗ് പാർട്ടികളും പിടിയിലായവർ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്സ് ഇടപാടിനെത്തിയ മുംെബെ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2016-ൽ ദുബായിൽ വച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന്‌ എക്സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു.

കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പോലീസിനോട് പറഞ്ഞതായാണ് വിവരം. വില്‍പ്പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.