രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍

single-img
17 December 2018

പാലക്കാട്: പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസുകാരെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വറിനെ പാലക്കാട് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട് ഹിന്ദുമഹാസഭയുടെ പരിപാടിക്കെത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ശബരിമലയിലെ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് പൊലീസ്, രാഹുല്‍ ഈശ്വരനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.