അശ്ലീലം കാണിക്കാന്‍ വേണ്ടി മാത്രം ഒരു ഗാനം: ഫ്രോഡ് സയ്യാനിലേ ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

single-img
17 December 2018

അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രം ഫ്രോഡ് സയ്യാനിലേ ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസമാണു യുട്യൂബില്‍ എത്തിയത്. ഗ്ലാമര്‍ താരം എലൈ ഓറത്തിന്റെ ചൂടന്‍ രംഗങ്ങളോടെയാണു ഗാനം എത്തുന്നത്. എന്നാല്‍ ഗാനം യൂട്യൂബില്‍ എത്തിയതിനു പിന്നാലെ തന്നെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

കേവലം അശ്ലീലം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ ഗാനം റീമെയ്ക്ക് ചെയ്തതെന്നാണു പ്രധാന വിമര്‍ശനം. ‘ചമ്മ ചമ്മ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റിമിക്‌സാണിത്. മുന്‍പ് ചെയ്തുവച്ച ഗാനം ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും