ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; നടി ലീന മരിയ പോള്‍ ഇന്നും ഹാജരാകില്ല;വിളിച്ചുവരുത്താനൊരുങ്ങി പോലീസ്.

single-img
17 December 2018

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോള്‍ ഇന്നും ഹാജരായില്ലെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്ന് പൊലീസ്. രണ്ട് ദിവസമായിട്ടും നടി അന്വേഷണത്തോട് സഹകരിച്ചിട്ടില്ല.

അന്വേഷണം മുന്നോട്ട് പോകണാമെങ്കിൽ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്.ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.

ഇന്ന് ഉച്ചയ്ക്ക് ശേഷവും ഹാജരായില്ലെങ്കില്‍ നടിക്ക് നോട്ടീസ് അയയ്ക്കും. കേസുമായി നടി ഇതുവരെ സഹകരിക്കാത്തത് സംശയാസ്പദമാണ്. ഹവാല ഇടപാടുകളാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കും.

അധോലോകത്തെ സംഭവത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴച്ചതാകാമെന്നും ഇതിന്റെ ഭാഗമായാണ് രവി പൂജാരിയുടെ പേര് പറഞ്ഞതെന്നുമാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.