കുവൈത്തിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ ഇഖാമ പുതുക്കാം

single-img
17 December 2018

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം 2019 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകും. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഈഗവേണിങ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കുന്നത്.

വിദേശികളുടെ ഇഖാമയെ മറ്റ് മന്ത്രാലയങ്ങളുമായി ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്ന നടപടികള്‍ ഏകദേശം പൂര്‍ത്തിയായതായി അതോറിറ്റിയിലെ തൊഴില്‍ വിഭാഗം മേധാവി ഹസ്സന്‍ അല്‍ ഖാദര്‍ പറഞ്ഞു. മെഡിക്കല്‍ ഫിറ്റ്‌നസിനുവേണ്ടി ആരോഗ്യ മന്ത്രാലയം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് കുറ്റാന്വേഷണ വിഭാഗം, കുവൈത്തിലെ താമസ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇഖാമ കാര്യാലയം എന്നിവയുമായാണ് ബന്ധിപ്പിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിലെ ടെക്‌നിക്കല്‍ വിഭാഗം ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കി. വിദേശികള്‍ക്ക് നേരിട്ട് ചെന്ന് വിവരങ്ങള്‍ നല്‍കാനും ഇഖാമ പുതുക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പണച്ചെലവും സമയനഷ്ടവും ഒഴിവാക്കാനും ഓട്ടോമാറ്റിക് സംവിധാനം ഉപകരിക്കും.