
ലക്ഷദ്വീപിലെ പത്ത് ദ്വീപുകളും പി എം സെയിദിനെ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു.
തുടർച്ചയായി പത്ത് തവണ ലോക്സഭയിൽ അംഗമായിരുന്ന അദ്ദേഹം രാജ്യസഭാംഗമായി പതിനൊന്നാം തവണ പാർലമെന്റിലിരിക്കുമ്പോഴാണ് മരണപ്പെടുന്നത്.