ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് കണ്ഠരര് രാജീവര്

single-img
17 December 2018

സന്നിധാനം: ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരരും പന്തളം കുടുംബവും. ശബരിമലയിലെ ആചാരങ്ങള്‍ പാലിച്ച് കൊണ്ട് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കി.

പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ.പി നാരായണ വര്‍മ്മയും ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ പ്രവേശനത്തെ അനുകുലിച്ചു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.

സുഗമമായ മണ്ഡല ഉത്സവകാലം ശബരിമലയില്‍ ഉണ്ടാകണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. അവിടത്തെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ല.

അതേസമയം ശബരിമല ദര്‍ശനത്തിന് എത്തിയതില്‍ നിന്ന് തങ്ങളെ തടഞ്ഞതിന് എതിരെ ട്രാന്‍സ്‌ജെന്‍ഡേര്‍സ് ശബരിമല നിരീക്ഷണ സമിതിക്ക് മുന്നില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്ജെന്‍ഡേസിനെ പൊലീസ് തിരിച്ചയച്ചത്. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്.