ഇത് ചരിത്രം; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം പി.വി. സിന്ധുവിന്

single-img
16 December 2018

ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ചാംപ്യനായത്. സ്‌കോര്‍–21-19, 21-17. സിന്ധുവിന്റെ ആദ്യലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്.

ഈ വര്‍ഷം സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. ഒളിമ്പിക്‌സ് വെള്ളി മെഡലിനുശേഷമുള്ള സിന്ധുവിന്റെ സുപ്രധാന നേട്ടമാണിത്. ഏഴ് ഫൈനലുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനുശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ലോക ടൂര്‍ ഫൈനല്‍സ് ജയിക്കു ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.