ഭര്‍ത്താവുമായി അവിഹിതമെന്ന് സംശയം; വീട്ടുജോലിക്കാരിയെ സഹോദരങ്ങളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ചു; ആറുപേര്‍ അറസ്റ്റില്‍ • ഇ വാർത്ത | evartha
Crime, Latest News

ഭര്‍ത്താവുമായി അവിഹിതമെന്ന് സംശയം; വീട്ടുജോലിക്കാരിയെ സഹോദരങ്ങളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ചു; ആറുപേര്‍ അറസ്റ്റില്‍

നാല്‍പതുകാരിയായ വിധവയെ വീട്ടുടമസ്ഥയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഒഡീഷ തീരപ്രദേശത്തെ കേന്ദ്രാപര ജില്ലയിലെ മര്‍ഷാഗൈയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ കേന്ദ്രാപര പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.

പ്രതികളില്‍ രണ്ട് പേര്‍ വീട്ടുടമസ്ഥയുടെ സഹോദരന്മാരാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അര്‍ദ്ധരാത്രി പ്രതികള്‍, വിധവ താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച് കയറി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പിച്ചതായും തെളിഞ്ഞിട്ടുണ്ട്.

കൃത്യം നടത്തിയതിനു ശേഷം അവരെ സമീപപ്രദേശത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തന്റെ ഭര്‍ത്താവുമായി വീട്ടുജോലിക്കാരിക്ക് അവിഹിതബന്ധമുണ്ടായിരുന്നു എന്ന സംശയം വീട്ടുടമയുടെ ഭാര്യക്കുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് തന്റെ ബന്ധുക്കളെ കൊണ്ട് അവര്‍ ഈ ക്രൂരകൃത്യം ചെയ്യിച്ചതെന്ന് പോലീസ് പറഞ്ഞു.