രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; ഡല്‍ഹിയെ തകര്‍ത്തത് ഇന്നിങ്‌സിനും 27 റണ്‍സിനും

single-img
16 December 2018

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കു ശേഷം ഡല്‍ഹിക്കെതിരെ കേരളത്തിന് ജയം. ഇന്നിങ്‌സിനും 27 റണ്‍സിനുമാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 320ന് എതിരെ 139 റണ്‍സിനു പുറത്തായി ഫോളോ ഓണ്‍ വഴങ്ങിയ ഡല്‍ഹി് രണ്ടാം ഇന്നിങ്‌സില്‍ 154 റണ്‍സിന് പുറത്തായി.

സ്‌കോര്‍: കേരളം 320. ഡല്‍ഹി 139, 154. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനു വേണ്ടി സന്ദീപ് വാരിയരും ജലജ് സക്‌സേനയും മൂന്നു വിക്കറ്റു വീതമെടുത്തു. ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.